ഫോർമർ ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീ അലക്സ് ഐസക് St. തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലിവിങ് ക്യാമ്പിൽ ഫുഡ് സേഫ്റ്റി അവയർനസ് ക്ലാസ് എടുക്കുന്നു. കോളേജ് പ്രിൻസിപ്പൽ സണ്ണി ജോസഫ്, KHRA പാലാ യൂണിറ്റ് പ്രസിഡന്റ്, KHRA ഓൺലൈൻ ന്യൂസ് ചാനൽ അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് (KHRA പാലാ യൂണിറ്റ് സെക്രട്ടറി) മറ്റ് സ്റ്റാഫ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
St.തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ D. EI. Ed വിഭാഗം നടത്തുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ പതിനൊന്നാം ദിവസം ഭക്ഷണ ഉത്പാദന വിതരണ മേഖലയുടെ സംഘടനയായ KHRA യുമായി സഹകരിച്ച് (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ 1964 സ്ഥാപിതം ) ഫുഡ് സേഫ്റ്റി അവയർനസ് ക്ലാസ് നടത്തപ്പെടുകയുണ്ടായി.
ഫുഡ് സേഫ്റ്റി അവയർനസ് ക്ലാസ് നയിച്ചത് ഫോർമർ ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീ അലക്സ് ഐസക് സാർ ആയിരുന്നു. KHRA പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, KHRA യുടെ കേരളാ ഹോട്ടൽ ന്യൂസ് ചാനൽ അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് (KHRA പാലാ യൂണിറ്റ് സെക്രട്ടറി ) St.തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സണ്ണി ജോസഫ് കളപുരക്കൽ, ക്യാമ്പ് കോഡിനേറ്റർ ശ്രീ ബിന്ദു ജോസഫ്, ടീച്ചർ എഡ്യൂക്കേറ്റേഴ്സ്, മിസ്സിസ് സാലിക്കുട്ടി ജോസ് , മിസ്സിസ് ദീപ എ കെ, മിസ്സിസ് ഷീജ മോൾ തോമസ്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പട്ട് നമ്മുടെ അനുദിന ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അവബോധമാണ്, ഇത്തരം ക്ലാസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഉല്പാദന മേഖല മുതൽ ഡൈനിങ് വരെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ഈ ശൃംഖലയിൽ വരുന്ന ഉത്പാദകരെയും വിതരണക്കാരെയും വ്യാപാരികളെയും ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ച ഒരു കോർഡിനേഷൻ കമ്മിറ്റിയാണ് ട്രസ്റ്റ് ഓഫ് സേഫ്റ്റി ആൻഡ് ടേസ്റ്റ് ( ടോസ്റ്റ്).
മത്സ്യം മാംസം മുട്ട പാൽ അടക്കമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ സുരക്ഷിതവും ഗുണനിലവാരവും ഉള്ളതാക്കി തീർക്കുവാൻ പ്രവർത്തിക്കുക എന്നതാണ് ഈ കോർഡിനേഷൻ കമ്മിറ്റിയുടെ ഉദ്ദേശലക്ഷ്യം.ഈ ആവശ്യത്തിലേക്കായി പൊതുജനങ്ങൾക്കും ഉത്പാദകർക്കും വിതരണക്കാർക്കും വേണ്ട ബോധവൽക്കരണവും പരിശീലനവും നൽകുക ഗവേഷണം നടത്തുക തുടങ്ങിയവയെല്ലാം ഈ കോർഡിനേഷൻ കമ്മിറ്റി ലക്ഷ്യമാക്കുന്നുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ വെറ്റിനറി സർവകലാശാല സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് വെങ്കിടേശ്വര ഗ്രൂപ്പ് (വി എച്ച് എൽ ) പൗൾട്രി ഫാർമേഴ്സ് റെഗുലേറ്ററി കമ്മിറ്റി, കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ, പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമതി ബേക്കേഴ്സ് അസോസിയേഷൻ, കാറ്ററേഴ്‌സ് അസോസിയേഷൻ, എഗ്ഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങി കാർഷിക ഹോട്ടൽ മേഖലയും അടക്കമുള്ള ഉൽപാദന വിതരണം മേഖലയിലെ വിവിധ സംഘടനകൾ ആണ് ഈ കോർഡിനേഷൻ കമ്മിറ്റിയിൽ പങ്കാളികളാകുന്നത്.
ഈ കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ ജി. ജയപാൽ (KHRA സംസ്ഥാന പ്രസിഡന്റ് ) ന്റെ അധ്യക്ഷതയിൽ കൂടുന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടത്താൻ ഉദ്ദേശിക്കുന്ന ബോധവൽക്കരണ സെമിനാറുകളുടെ ഉദ്ഘാടനം 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം ബോൾഗാട്ടി പാലസിൽ വച്ച് നടത്തപ്പെട്ടു. കേരളത്തിലെ 14 ജില്ലകളിലും KHRA മെമ്പർമാരുടെ ഇടയിൽ ട്രെയിനിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക