കോഴിക്കോട്: വീണ്ടും സമരത്തിനിറങ്ങി മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത. തൻ്റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയാനായി ഇവർ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കാണുകയും ചെയ്‌തു. അതിജീവിതയുടെ പരാതി കൃത്യമായ മൊഴി ഡോ. പ്രീതി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചില്ലെന്നുമായിരുന്നു. ഇതോടൊപ്പം പരാതി മുഴുവൻ രേഖപ്പടുത്തിയിട്ടില്ലെന്നും ഇവർ പറയുന്നു. നഴ്‌സുമാർ ശരീരത്തിലെ മുറിവുകൾ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ തന്നെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും അതിജീവിത വെളിപ്പെടുത്തി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക