കുറവിലങ്ങാട്: മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കുറിച്ചിത്താനം ശാസ്താംപാറ ഭാഗത്ത് പഴമാക്കില് പി.എ. ജോണി(60)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ 10നു രാത്രി 10നു ജോണി തന്റെ ഭാര്യയെ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഇതില്‍ ഇവരുടെ കൈക്ക് പൊട്ടലുണ്ടായി. കഴിഞ്ഞദിവസം വീണ്ടും ഇയാള്‍ ഭാര്യയെ ചീത്തവിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക