Friday, 5 April 2024

സുഗന്ധഗിരി മരം മുറി കേസ്: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

SHARE

തിരുവനന്തപുരം: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി സജിപ്രസാദ്, എം.കെ വിനോദ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍ണത്തിൽ ഉണ്ടായ വീഴ്ചയെ തുടര്‍ന്നാണ് നടപടി. അനധികൃത മരം മുറി ശ്രദ്ധയില്‍പ്പെട്ടിട്ടുംഇവർ തടയുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇതിന് മുൻപ് സസ്‌പെന്‍ഡ് ചെയ്തിരുന്നു

1986 ല്‍ വയനാട് പൊഴുതനയില്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കര്‍ ഭൂമിയിലാണ് മരം മുറി നടന്നത്. വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല തുടങ്ങിയ വിഭാഗത്തില്‍ പെട്ട നൂറോളം വന്‍ മരങ്ങളാണ് അനധികൃതമായി മുറിച്ചത്. അനധികൃത മരംമുറി വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്ന് ഭൂവുടമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user