കൽപ്പറ്റ: വയനാട് ഡിസിസിയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. രാജ്യത്തിന്റെ മതസൗഹാർദം തകർക്കുന്ന വിധത്തിലുള്ള ഒരു വ്യാജ വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. കോണ്ഗ്രസ് പാർട്ടിയെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ബോധപൂർവം നിർമിച്ച് വിതരണം ചെയ്യുന്ന ഈ വീഡിയോ നിർമിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടു. വീഡിയോയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക