തിരുവനന്തപുരം: വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം നടന്നത്. ട്രെയിൻ കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ലേഡീസ് കമ്പാർട്ട്മെന്റിൽ ഇരുന്ന ആളോട് മാറാൻ വനിതാ ടിടിഇ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അതിക്രമം നടത്തുകയായിരുന്നു. പ്രതിയെ കായംകുളം ആർപിഎഫിന് കൈമാറി.
അതേസമയം കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പോലീസുകാർ വന്ന് കാര്യങ്ങൾ ചോദിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ തയാറായില്ലെന്നും ടിടിഇ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക