അതിരമ്പുഴ: അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന്റെ പരിസര പ്രദേശങ്ങൾ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇവിടെ ഇവരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 20ന് രാത്രിയിൽ മാർക്കറ്റിന് സമീപത്തെ വീട്ടിൽനിന്ന് സ്കൂട്ടർ മോഷണം പോയി. 26ന് രാത്രിയിൽ ഈ സ്കൂട്ടർ വീടിനു സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ നശിപ്പിച്ചിരുന്നു. അന്ന് രാത്രിയിൽ പച്ചക്കറി മാർക്കറ്റിലെ മൂന്നു കടകളിൽ മോഷണശ്രമവും നടന്നു. സ്കൂട്ടർ ഉപേക്ഷിച്ച വഴിയിൽ തന്നെ ഇന്നലെ രാവിലെ ഒരു ബൈക്ക് കണ്ടെത്തി. ഓണംതുരുത്ത് കോളനിക്ക് സമീപമുള്ള വീട്ടിൽനിന്ന് സാമൂഹ്യവിരുദ്ധർ മോഷ്ടിച്ച ബൈക്കായിരുന്നു ഇതെന്ന് പോലീസിന്റെ അന്വേഷണത്തിൽ മനസിലായി. പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള വഴിയിലാണ് ഇപ്പോൾ സാമൂഹ്യവിരുദ്ധർ കേന്ദ്രീകരിച്ചിരിക്കുന്നത്. പരിയചമില്ലാത്ത ചെറുപ്പക്കാർ പതിവില്ലാത്ത വിധം ഇതുവഴി ചുറ്റിക്കറങ്ങുന്നതായി സമീപവാസികളും വ്യാപാരികളും പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക