Thursday, 18 April 2024

മുട്ടിന് പരിക്ക് ; മലയാളി താരം എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറി

SHARE
 പാലക്കാട്: മുട്ടിന് ഏറ്റ പരിക്കിനെ തുടർന്ന് പാരീസ് ഒളിംപിക്‌സില്‍ നിന്ന് മലയാളി താരം മുരളി ശ്രീശങ്കര്‍ പിന്മാറി.  ജൂലൈയിലാണ് പാരീസിൽ നടക്കുന്ന ഒളിംപിക്‌സ് ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ശ്രീശങ്കറിന് പരിക്കേറ്റത്. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സാമൂഹിക മാധ്യമത്തിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചു. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ കഷ്ടപ്പെട്ടത് ഒളിംപിക്‌സില്‍ കളിക്കാനായിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറുകയാണെന്നും താരം കുറിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 






SHARE

Author: verified_user