പത്തനംതിട്ട: കാട്ടുപന്നിക്കുഞ്ഞ് കോന്നി മെഡിക്കല്‍ കോളജിന്റെ അത്യാഹിതവിഭാഗത്തിലേക്ക് ഓടിക്കയറി. കുറച്ചു നേരം പരിഭ്രാന്തി പരത്തിയ പന്നി പിന്നീട് ഒ.പി. ടിക്കറ്റ് നല്കുന്ന സ്ഥലത്തുകൂടി പുറത്തേക്ക് പോവുകയായിരുന്നു. സംഭവമുണ്ടായത് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് ഭയന്ന കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. രോഗികൾ ആരും ഈ സമയത്ത് അവിടെയില്ലാതിരുന്നതിനാൽ അപകടം ഒഴിവാക്കാനായി. മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേര്‍ന്നാണ്. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം പതിവായുണ്ടാകാറുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി.