ഹരിപ്പാട്: റിയാദിൽ തീപ്പൊള്ളലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കാർത്തികപ്പള്ളി മഹാദേവികാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രന്റെ മകൻ രജിൽ (പിങ്കു 28 )ആണ് മരിച്ചത്. 2023 ഡിസംബർ 11ന് റിയാദിലെ റഹ്ഫ പട്ടണത്തിൽ ഇലക്ട്രിക്കൽ ജോലിക്കിടെ തീപ്പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് വൈകുന്നേരം മൂന്നിന് സംസ്കരിക്കും. അവിവാഹിതനാണ്. അമ്മ ജഗദമ്മ. സഹോദരൻ: സജിൽ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക