വണ്ടൂർ: കഴിഞ്ഞദിവസം വണ്ടൂർ അങ്ങാടിയിലെ കലാശക്കൊട്ടിനിടെ പോലീസുകാരന് പരിക്കേറ്റ സംഭവത്തിൽ അടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരേ കേസെടുത്തു വണ്ടൂർ പോലീസ്. ഇരു മുന്നണിയിലെയും 25 വീതം പ്രവർത്തകക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയിരിക്കുന്നത്. എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിലും, പോലീസുമായാണ് സംഘർഷം നടന്നത്. പരസ്പരം പോർവിളികളുമായി തുടങ്ങിയ കലാശക്കൊട്ട് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷം നിയന്ത്രിക്കുന്നതിനിടെ വണ്ടൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അഭിജിത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു. കൊടികെട്ടിയ വടികൊണ്ടുള്ള അടിയേറ്റ് അഭിജിത്തിനെ തലയ്ക്ക് സാരമായി മുറിവേറ്റിരുന്നു. ഇതടക്കം ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരനെ അടിച്ചു പരിക്കേൽപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ, സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയവകുപ്പുകൾ ആണ് കണ്ടാലറിയുന്ന അമ്പതോളം പേർക്കെതിരേ ചുമത്തിരിക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക