Saturday, 20 April 2024

ഇ​.ഡി. പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി​ട്ട​ല്ലെന്ന് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി

SHARE
തി​രു​വ​ന​ന്ത​പു​രം: നി​ക്ഷേ​പ​ക​ര്‍​ക്ക് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ​ണം തി​രി​കെ ന​ല്‍​കാ​നായി ഇ​ട​പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താൻ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നിക്ഷേപകർക്ക് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത 90 കോ​ടി രൂ​പ​യു​ടെ സ​മ്പാ​ദ്യം തിരികെ നൽകാനായുള്ള നീക്കം നടത്താൻ ഇ.ഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അറിയിച്ചു. രാ​ജ്യ​ത്താ​ക​മാ​നം ഇതുപോലെ പിടിച്ചെടുത്ത 17,000 കോ​ടി രൂ​പ തങ്ങൾ  തി​രി​കെ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. മു​ന്നൂ​റോ​ളം സ​ഹ​ക​ര​ണ ബാ​ങ്കു​കൾ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യുണ്ടെന്നും ഒ​രു​ല​ക്ഷം കോ​ടി​യോ​ളം രൂ​പ കൈകാര്യം ചെയ്യുന്ന ഈ ബാങ്കുകൾ ഭരിക്കുന്നവർ ഈ ​പ​ണം​കൊ​ണ്ട് വ​സ്തു​വ​ക​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യെന്നും മോദി ആരോപിച്ചു. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user