ചങ്ങനാശേരി: വാഴപ്പള്ളി പുറക്കടവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് തീപിടിച്ച് ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മുട്ടായി ഇസ്മയില്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണം. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഉടമ കടയടച്ച് സമീപത്തുള്ള വീട്ടില്‍ പോയ ശേഷമാണ് തീപിടിത്തമുണ്ടായത്. മൂന്നു മുറിയുള്ള കടക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു സമീപത്തുള്ളവര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. മൂന്നു മുറികളില്‍ വാടകയ്ക്ക് നല്കുന്ന മെഷീന്ടൂള്സുകള്, ഹയറിംഗ് സര്‍വീസിനാവശ്യമായ സാധനങ്ങള്‍, മോട്ടോറുകള്‍, മറ്റു സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. മറ്റു മുറികളുടെ ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ ആ മുറികളിലേക്ക് തീ പടര്‍ന്നില്ല. ചങ്ങനാശേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക