Friday, 5 April 2024

ജസ്‌ന തിരോധാനം: 'ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല'; പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്

SHARE

കൊച്ചി: ജസ്ന തിരോധാനക്കേസിൽ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ പറയാത്ത കാര്യങ്ങളാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ കാണപ്പെട്ടിരുന്നില്ല. ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ അറിയിച്ചു. ഹർജിയിൽ പരാമർശിക്കുന്ന കാര്യങ്ങളിൽ അന്വേഷണം വേണ്ടെന്നും അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. സിബിഐയുടെ റിപ്പോർട്ട് പഠിച്ച ശേഷം വിശദമായ വാദം പറയാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കുന്നു.
 ഈ മാസം 12-ന് കേസ് വീണ്ടും പരിഗണിക്കും. സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്നയുടെ പിതാവ് ഹർജി സമർപ്പിച്ചത്. ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 






SHARE

Author: verified_user