എറണാകുളം : നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ചെങ്ങാമനാട് ആണ് സംഭവം നടന്നത്. കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാറിൽ നിന്ന് വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. 2019 അത്താണിയിൽ ഗില്ലാപ്പി എന്നറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരമുണ്ട്. സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക