കോട്ടയം∙ ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര–ഗുരുവായൂർ (16329) എക്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു. രാവിലെ ഒമ്പതരയോടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാർത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക