കരുവാരകുണ്ട്: കുടിവെള്ളമില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തോഫീസ് ഉപരോധിച്ച് വീട്ടമ്മമാര്‍. തുവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, പത്ത് വാര്‍ഡുകളിലുള്ളവരാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. തുവൂര്‍ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുകയാണ്. ചുവന്നമണ്ണിന്കുന്ന്, കിളിക്കോട് കോളനികളില്‍ കുടിവെള്ളം എത്തിയിട്ട് ഒരു മാസം പിന്നിട്ടു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേട് മൂലമാണ് വെളളം ലഭിക്കാത്തതെന്നാണ് സിപിഎം ആരോപണം. ഇതേ തുടര്‍ന്നാണ് വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ തീരുമാനിച്ചത്. കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വവും കുടുംബങ്ങളും. തുടര്‍ന്നു കരുവാരകുണ്ട് പോലീസെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്ത ഭരണസമിതിയാണ് തുവൂര്‍ ഗ്രാമപഞ്ചായത്തിലേതെന്ന് സിപിഎം ഏരിയ സെന്റര്‍ അംഗം വി. അര്ജുന് പറഞ്ഞു. ഇന്നു മുതല്‍ കുടിവെള്ളമെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്‍കുമെന്നും സിപിഎം നേതൃത്വം പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കിളിയത്ത് മുഹമ്മദ്, പി.സുചിത്ര, കെ.പി. നിജേഷ്, വി. ശിവദാസന്‍, പി.ഹംസ, സി.പി. ബിബിന്‍, കെ.വി. സുധിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക