മുതുവറ: ആമ്പക്കാട് പള്ളിത്താഴത്ത് വൻ തീപിടിത്തം. തൃശൂരിൽ നിന്നെത്തിയ അഗ്നിശമനസേന അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തി നൊടുവിൽ തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടുത്തറ കുളത്തിന്റെ പരിസരത്തുനിന്നും കത്തിത്തുടങ്ങിയ തീ ഏക്കർ കണക്കിനു വരുന്ന പാടത്തേയ്ക്കും സ്വകാര്യ വ്യക്തി യുടെ പറമ്പിലേക്കും പടരുകയായിരുന്നു. പാടത്തു പടർന്ന തീ പെട്ടന്ന് നിയന്ത്രണവിധേയമായെങ്കി ലും പറമ്പിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് വൈകീട്ട് അഞ്ചരയായിട്ടും പൂർണമായി അണയ് ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് സ്ഥലത്ത് ജെസിബിയെത്തിച്ച് പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഇളക്കി വെള്ളമൊഴിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. കൂട്ടത്തിൽ ഇയാളുടെ പുരയിടത്തിൽ നിന്നിരുന്ന ഒരു തെങ്ങിനും വാഴക്കൾക്കും തീപിടിച്ചു. പ്ലാസ്റ്റിക് മാലിന്യം കത്തുന്പോഴുയർന്ന പുകശ്വസിച്ച് പലർക്കും ശ്വാസതടസം നേരിട്ടതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളോ അനിഷ്ടസംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നോവ കാർ കത്തിനശിച്ചു പേരാമംഗലം: തെച്ചിക്കോട്ടുകാവ് ദുർഗാഞ്ജലി ഹാളിന് സമീപം നിർത്തിയിട്ടിരുന്ന ഇന്നോവ കാർ കത്തിനശിച്ചു. ഇന്നലെ ഉച്ചയ് ക്ക് 12.30 ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണു പ്രാഥമിക നിഗമനം. ക്ഷേത്ര ത്തിൽ നടന്നിരുന്ന വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയവരും ക്ഷേത്ര ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മനപ്പടി സ്വദേശി തടത്തിൽ വീട്ടിൽ കണ്ണന്റെ കാറാണു കത്തിനശിച്ചത്. കാറി ന്റെ സ്റ്റിയറിംഗും സീറ്റുകളും ഡാഷ് ബോർഡും കത്തിനശിച്ചു. കാറിനുള്ളിലുണ്ടായ മർദത്തെ തുടർന്ന് വാഹനത്തിന്റെ ചില്ലുകളും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണു സംഭവിച്ചത്. കൃത്യസമയത്ത് തീയണക്കാ നായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക