കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി. ഇതിനു മുന്നോടിയായി സിഎംആര്‍എലിന്റെ ഫിനാന്‍സ് ചുമതലയുള്ള ഉദ്യോഗസ്ഥന് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തേ ആദായ നികുതി വകുപ്പിന് മൊഴി കൊടുത്ത ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഒന്നേമുക്കാല്‍ കോടിയോളം രൂപ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നേരിട്ടും ഇവരുടെ കമ്പനിയായ എക്സാലോജിക്കിലൂടെയും നല്‍കിയെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മൊഴി.ഇത് പിന്നീട് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ശരിവച്ചിരുന്നു.വരും ദിവസങ്ങളിലും സിഎംആര്‍എലിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക