മല്ലപ്പള്ളി: മുൻ റേഷൻകട വ്യാപാരി വീട്ടിൽ മരിച്ച നിലയിൽ. മല്ലപ്പള്ളി പരിയാരം മാമ്മൂട്ടിൽ ഞാലിപ്ലാവുങ്കൽ ചെറിയാൻ മത്തായി (അനിയൻ-84)യെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി പത്രം എടുക്കാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പറയുന്നു. ഭാര്യ മരിച്ചതു മുതൽ ഇയാൾ ഒറ്റയ്ക്കാണ് താമസം. തുണ്ടിയകുളത്ത് റേഷൻ കട നടത്തിയിരുന്നു. കീഴ്വായ്പൂര് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക