വിതുര: റോഡിൽ കീടനാശിനി പൊടി വിതറിയത് ബോണക്കാടുകാർക്ക് ദുരിതമാകുന്നു. അതേസമയം വിഷമയമായ പൊടി പാക്കറ്റുകൾ പൊട്ടിച്ച് മന:പൂർവം വിതറിയതാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ആറ്റിലും ഇത് കലർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. തേയില തോട്ടങ്ങളിൽ ഉപയോഗിക്കുന്നതാണീ കീടനാശിനികൾ. വെള്ളത്തിൽ കലക്കി മിശ്രിതമാക്കിയാണ് പാക്കറ്റുകളിൽ വരുന്ന കീടനാശിനി തേയിലച്ചെടികൾക്ക് സാധാരണ തളിക്കാറുള്ളത്. എന്നാൽ രണ്ടു ദിവസം മുമ്പ് തേയില ഫാക്ടറിയുടെ മുന്നിലൂടെ പോകുന്ന വഴിയിലാണ് പാക്കറ്റുകൾ പൊട്ടിച്ച് ഇവ വിതറിയ രീതിയിൽ കണ്ടത്. കാറ്റത്ത് പൊടി പറന്നതോടെ നാട്ടുകാർക്കു പലർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പറയുന്നു. രൂക്ഷമായ ഗന്ധമുള്ള പൊടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ലയങ്ങളിലുള്ളവർ പറയുന്നു. ആറ്റിലേക്ക് പോകുന്ന വഴിയിൽ മാത്രമല്ല ആറ്റിലും വൻ തോതിൽ ഇവ നിക്ഷേപിച്ചതായി കരുതുന്നു. ഇതിന്റെ ഫലമായി മീനുകൾ ചത്തു പൊങ്ങി. ഇതിനു പിന്നിലുള്ള സാമൂഹ്യവിരുദ്ധരെ കണ്ടെത്തണമെന്ന് നാട്ടുകാർ പറയുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക