Saturday, 20 April 2024

വ​ട​ക​ര​യി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല­​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ഒ­​രാ​ള്‍ അ­​റ​സ്റ്റി​ല്‍

SHARE
വ​ട​ക​ര: യുവാവിനെ ചോ​റോ​ട് കൈ​നാ​ട്ടി മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പിടിയിൽ. വ​ട​ക​ര ഡി​.വൈ.​എ​സ്.പി.  കെ.​വി​നോ­​ദ്കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത് ​ഏറാ​മ​ല​യി​ലെ എ​ടോ​ത്ത് മീ​ത്ത​ല്‍ വി​ജീ​ഷി​നെ (33)ആ​ണ്. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌­​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു. വി­​ജീ­​ഷ് അ­​റ­​സ്റ്റി­​ലാ­​കുന്നത് വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി വ​ലി​യ​വ​ള​പ്പ് ക​ര​കെ​ട്ടി ചെ​റി​യ​ക​ണ്ടി ഫാ­​സി­​ലി­​ന്‍റെ മ­​ര­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടാ­​ണ്. ഇയാളെ മ­​രി­​ച്ച നി­​ല­​യി​ല്‍ കൈ​നാ​ട്ടി മേ​ല്‍​പ്പാ​ല​ത്തി​ന് സ­​മീ­പം കണ്ടെത്തുന്നത്  2023 സെ­​പ്റ്റം​ബ​ര്‍ 13 ന് ​ബു​ധ​നാ​ഴ്ച രാ​വി​ലെ ആ­​റി​നാണ്. ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തുന്നത് മരിക്കുന്നതിന് അ​ഞ്ച് ദി​വ​സം മു​മ്പാ​ണ്. മൃ​ത​ദേ​ഹം ക​ണ്ട​ത് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ്. മൃതദേഹത്തിനടുത്തതായി ചോ​ര പു​ര​ണ്ട നി​ല​യി​ല്‍ ഇ​യാ​ളു​ടെ ആ​ക്ടി​വ സ്­​കൂ​ട്ട​റു​മു​ണ്ടാ​യി​രു​ന്നു. മൂ​ക്കി​ല്‍ നി​ന്നും വാ​യി​ല്‍ നി​ന്നും ചെ​വി​യി​ല്‍ നി​ന്നും ര​ക്തം പു​റ​ത്തേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യ നി​ല​യി​ലാ​യി​രു­​ന്നു മൃതദേഹമുണ്ടായിരുന്നത്. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 







SHARE

Author: verified_user