വലിയതുറ: സ്കൂട്ടര്‍ തെന്നിമറിഞ്ഞു വയോധി കനു പരിക്കേറ്റു. ചാക്ക ഐടിഐ ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 10.15 ഓടെ നടന്ന അപകടത്തില്‍ ചാക്ക സ്വദേശി ചിത്രഭാനു (74) വിനാണ് പരിക്കേറ്റത്. വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ തോളെല്ലിനു പൊട്ടല്‍ സംഭവിച്ചു. റോഡിലുണ്ടായിരുന്ന പൂഴി മണ്ണില്‍ സ്കൂട്ടര്‍ തെന്നി മാറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാക്ക ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചിത്രഭാനുവിനെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ ആനയറയിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക