പയ്യന്നൂർ: പതിനൊന്നുകാരനായ മകനെ ശാരീരികമായി പീഡിപ്പിച്ചതിന് അമ്മയ്ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവു കൂടിയാണ് അമ്മ. 2022 ഡിസംബർ മാസത്തിൽ രാമന്തളിയിലെ വീട്ടിൽ കൈകൾ പിറകിൽ കെട്ടി കണ്ണിൽ മുളകുപൊടി തേച്ചതായി പരാതിയിൽ പറയുന്നു. മറ്റൊരു ദിവസം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടി വാതിൽ തുറക്കാത്തതിനാൽ മുറിയുടെ ജനൽ ഗ്ലാസ് എറിഞ്ഞു തകർത്തതിനെ തുടർന്ന് കുട്ടിയുടെ കൈക്ക് പരിക്കേൽക്കാൻ ഇടയായതായും പരാതിയിലുണ്ട്. 11 കാരനായ കുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പയ്യന്നൂർ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക