കൊച്ചി∙ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീക്കിനെ (48) ആണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. 2007ൽ അയൽവാസിയെ ഉലക്കകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
കേസിൽ ജാമ്യത്തിൽ ഇറങ്ങിയ റഫീക്ക് വിദേശത്തേക്ക് പോകുകയായിരുന്നു. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 22 വർഷത്തോളം സൗദി അറേബ്യയിലായിരുന്ന റഫീക്ക് നാട്ടിലെത്തിയ ശേഷം വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്. ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ, എസ്‌സിപിഒമാരായ എ.ആർ.ജയൻ, സി.എം.കരീം, സിപിഒ അനൂപ് ആർ. നായർ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക