അമ്പലപ്പുഴ: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ നരിവള്ളിയില്‍ സീന (48) ആണ് മരിച്ചത്. ദേശീയപാതയില്‍ വണ്ടാനം ഗവ. ടി ഡി മെഡിക്കല്‍ കോളജിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിലെത്തിയശേഷം തിരികെ മലപ്പുറത്തേക്കു മടങ്ങിയ ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര് ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സീനയുടെ ഭര്‍ത്താവ് സുദന്‍ (57), കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് വടകര തുണ്ടിക്കണ്ടിയില്‍ നാരായണന്റെ മകള്‍ ആര്‍ദ്ര (19), അഭിജിത്ത് (20), അഭിരാമി (16) എന്നിവര്‍ക്കു പരിക്കുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക