അമ്പലപ്പുഴ: മലയാളിയായ സി ആർ പി എഫ് ജവാനെ കൊൽക്കത്തയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ശ്രീഭവനത്തിൽ പരേതനായ പ്രേംനാഥിന്റെ (ഗോപൻ) മകൻ ശ്രീനാഥ് (കണ്ണൻ-28) ആണ് മരിച്ചത്. കൊൽ ക്കത്തയിലെ ദംദംപൂരിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ശ്രീനാഥ്, അവധി കഴിഞ്ഞ് ഈമാസം രണ്ടിനാണ് ജോലിസ്ഥല ത്തേക്കു പോയത്. എന്നാൽ മണിപ്പൂരിലെത്തി ജോലിക്ക് ഹാജരാകുകയോ അവിടെ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല. വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പുന്നപ്ര പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഗൂഗിൾ പേ വഴി കൊൽക്കത്തയിൽനിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി തുടർന്നുള്ള അന്വേഷണത്തിലാണ് സമീപത്തെ ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. മഞ്ഞപ്പിത്ത ബാധിതനായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മ: ശ്രീകുമാരി. ഭാര്യ: നന്ദന കൃഷ്ണൻ. മകൾ: ശ്രീനിധി. സഹോദരൻ: ശ്രീകാന്ത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക