Tuesday, 23 April 2024

താമരശേരിയിൽ വിൽക്കാൻ വെച്ച വീട് കാണാനെത്തിയവര്‍ നടുങ്ങി; വീട്ടിനകത്ത് അജ്ഞാതൻ്റെ മൃതദേഹം

SHARE

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽക്കാനായി വെച്ച വീട് കാണാൻ വേണ്ടി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ആനപ്പാറപ്പൊയിൽ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user