Monday, 8 April 2024

ഇടിമിന്നലേറ്റ് തീപിടിച്ച മരം വെട്ടിനീക്കി

SHARE

കോതമംഗലം : വടാട്ടുപാറയിൽ ഇടിമിന്നലേറ്റ് തീപിടിച്ച് മൂന്ന് ദിവസമായി കത്തിക്കൊണ്ടിരുന്ന വൻമരം അപകടഭീഷണിയെ തുടർന്ന് മുറിച്ചുനീക്കി. വടാട്ടുപാറ പലവൻപടിയിൽ ഇടമലയാർ പുഴയുടെ തീരത്ത് നിൽക്കുന്ന വലിയ തമ്പകമരത്തിനാണ് ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ തീപിടിച്ചത്. മഴയത്ത് മരത്തിന്റെ ചുവട്ടിൽ അഭയം തേടിയ വടാട്ടുപാറ കുടിലപ്പുറം എൽദോസ് എന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചിരുന്നു.  

വനമേഖലയിൽ നിൽക്കുന്ന മരത്തിൽനിന്ന് മൂന്ന് ദിവസമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് മരം കത്തുകയാണെന്ന് വ്യക്തമായത്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user