നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ഷാര്‍ജയിലേക്കും മസ്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് വൈകിയത്. യാത്രക്കാർ എട്ട് മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ 2.15ഓടെ ഷാര്‍ജയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് തകരാര്‍ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് രാവിലെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയച്ചു. ഇന്നലെ രാവിലെ 8.30ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലും സാങ്കേതിക തകരാർ കണ്ടെത്തി. തുടർന്ന് നേരത്തേ തകരാറിലായ ഷാർജ വിമാനം തകരാർ പരിഹരിച്ച് വൈകിട്ട് അഞ്ചോടെ മസ്കറ്റിലേക്ക് സർവീസ് നടത്തുകയായിരുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക