Saturday, 27 April 2024

ചാലക്കുടിയില്‍ മാലിന്യശേഖരണ കേന്ദ്രത്തില്‍ തീപിടിച്ചു

SHARE

തൃശ്ശൂര്‍: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്തായി നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം ഉണ്ടായി. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിറകുവശത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പസമയം തടസ്സപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. കനത്ത ചൂടാണ് തീപിടിത്തത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമികനിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷായൂണിറ്റുകള്‍ ചേര്‍ന്ന് തീ അണച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user