മണ്ണാർക്കാട്: ചങ്ങലീരിയിൽ പന്നിയിടിച്ച് മുച്ചക്ര സ്കൂട്ടർയാത്രികനു ഗുരുതര പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മണ്ണാർക്കാട്ടുനിന്നും വീട്ടിലേക്കു പോവുകയായിരുന്ന പൊമ്പ്ര പുളിച്ചോണി ഇബ്രാഹിമിനെയാണ് കാട്ടുപന്നി ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്നും ഇബ്രാഹിം തെറിച്ചുവീണു. തുടയെല്ല് പൊട്ടി. നാട്ടുകാർ ചേർന്നു വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക