വടകര: ദേശീയ പാതയിൽ മുക്കാളി ടൗണിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, സാമൂഹികരാഷ്ട്രീയ യുവജനസംഘടനകൾ, വ്യാപാര സംഘടനകൾ, കുടുംബശ്രീ, റസിഡൻസി പ്രവർത്തകർ, സമര പോരാളികൾ എന്നിവർ ഒത്ത് ചേർന്ന ചടങ്ങ് കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. ദേശീയപാത പദ്ധതി നിർമാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഡിപിആർ പുറത്ത് വിടാൻ പോലും തയാറാകുന്നില്ല. ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അവർ പറഞ്ഞു. പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക