പുനലൂർ: രൂപതയിലെ പൗരോഹിത്യം സ്വീകരിച്ച യുവവൈദികർക്ക് വേണ്ടി “പൗരോഹിത്യജീവിതവും തുടർ പരിശീലനവും “ എന്ന വിഷയത്തെക്കുറിച്ച് ഏകദിന സെമിനാർ പുനലൂർ ബിഷപ്ഹൗസിൽ നടന്നു.പുനലൂർ രൂപതാ ബിഷപ് റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽവൈദികർ ജ്വലിക്കുന്ന ഹൃദയവും ചലിക്കുന്ന പാദങ്ങളും ഉള്ളവരായിരിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ ബിഷപ് ഉദ്ബോധിപ്പിച്ചു.പുനലൂർ രൂപതാ വികാരി ജനറൽമോൺ.സെബാസ്റ്റ്യൻ വാസ് സ്വാഗത പ്രസംഗം നടത്തി.റവ .ഫാ. ജോനാദ് കപ്പുച്ചിയൻ,റവ .ഫാ. ബേണി കപ്പുച്ചിയൻ, റവ .ഡോ.റോയി ബി. സിംസൺ , റവ ഡോ.ക്രിസ്റ്റി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.രൂപതയിലെ വിവിധ ഇടവകകളിലും സന്യാസ സമൂഹങ്ങളിലും പ്രവർത്തിക്കുന്ന 30 യുവ വൈദികർ സെമിനാറിൽ പങ്കെടുത്തു.സെമിനാറിന്റെവിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സെമിനാർ സമാപിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക