Thursday, 25 April 2024

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ച​യാ​ൾ മ​രി​ച്ചു

SHARE



റാ​ന്നി: വ​ട​ശേ​രി​ക്ക​ര ഇ​ട​ത്ത​റ ജം​ഗ്ഷ​നി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാ​ർ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ ഫി​നാ​ൻ​സ് സ്ഥാ​പ​ന ഉ​ട​മ മ​രി​ച്ചു. വ​ട​ശേ​രി​ക്ക​ര തി​രു​വോ​ണം ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ കോ​യി​പു​റ​ത്ത് ജീ​വേ​ഷ് ഭ​വ​നി​ൽ പി.​കെ. പ​ര​മേ​ശ്വ​ര​നാ(76, ശി​വ​ൻ​കു​ട്ടി)​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 5.45ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന ശി​വ​ൻ​കു​ട്ടി​യു​ടെ കാ​ൽ ക​ല്ലി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് അ​ൽ​പം ക​യ​റി​യ​പ്പോ​ഴാ​ണ് കാ​ർ ഇ​ടി​ച്ച​തെ​ന്ന് പ​റ​യു​ന്നു.
 ഉ​ട​ൻ​ത​ന്നെ ഇ​ടി​ച്ച വാ​ഹ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് കോ​ഴ​ഞ്ചേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​വ​ൻ​കു​ട്ടി​ക്ക് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.   ഭാ​ര്യ: സു​ശീ​ലാ​മ്മാ​ൾ, മ​ക​ൻ: രാ​കേ​ഷ് (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: സ്മി​ത രാ​ഗേ​ഷ്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user