വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിനാവശ്യമായ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള ഏഴാമത്തെ കപ്പലും ഇന്നലെ വാർഫിലടുത്തു. ഒന്നാംഘട്ടത്തിന് ഇനിയും വേണ്ട അഞ്ച്ക്രെയിനുകളുമായി അവസാന കപ്പൽ അടുത്തയാഴ്ചയോടെ തുറമുഖത്ത് എത്തും . രണ്ട് കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയിനുകളും നാല് യാർഡ് ക്രെയിനുകളുമായി ഷെൻഹുവാ സീരീസിലെ 35 -ാമൻ ഇന്നലെ ഉച്ചയോടെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. രാവിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിനെ അദാനിയുടെ വക ഹൈസ്പീഡ് ടഗ്ഗായ ഡോൾഫിനും മറ്റ് രണ്ട് ടഗ്ഗുകളും ചേർന്ന് തീരത്തടുപ്പിച്ചു. തീരദേശ പോലീസിന്റെ പട്രോൾ ബോട്ടും മൂന്ന് വാടക വള്ളങ്ങളും സുരക്ഷിതമായ വഴിയൊരുക്കി . ഒന്നാം ഘട്ട നിർമാണത്തിനാവശ്യമായ 32 ക്രെയിനുകളിൽ 27 എണ്ണവും എത്തിക്കഴിഞ്ഞു. ഇനി വേണ്ട അഞ്ച് ക്രെയിനുകളുമായി ഷെൻഹുവ - 34 ചൈനീസ് തുറമുഖമായ ഷാംങ്ഹായിൽ നിന്ന് വിഴിഞ്ഞം ലക്ഷ്യമാക്കി തിരിച്ചതായാണറിവ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക