മാരാരിക്കുളം: ആക്രി പെറുക്കാന്‍ എത്തിയ അന്തർ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്. എസ്.എല്‍.പുരം കുളങ്ങര വെളി ബാബു (48) വിനാണ് പരിക്കേറ്റത്. സംഭവത്തില്‍ സൗത്ത് ഡല്‍ഹി സ്വദേശി അഖിലി (38) നെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് സംഭവം നടന്നത്. ബാബു എസ്.എല്‍.പുരത്ത് ദേശീയപാതയോരത്ത് കരിക്ക് വില്‍ക്കുകയാണ്. ആക്രിസാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുന്ന അന്തർ സംസ്ഥാന തൊഴിലാളി വീട്ടിലേക്ക് പോകുന്നത് കണ്ട് ബാബുവും പിന്നാലെ എത്തുകയായിരുന്നു.
വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുമുറ്റത്ത് കിടന്ന പാത്രങ്ങളെല്ലാം ചാക്കിലാക്കുന്നത് കണ്ടപ്പോള്‍ ബാബു തടസ്സപ്പെടുത്തി. ഈ സമയം വീട്ടുമുറ്റത്ത് കിടന്ന ഇഷ്ടിക എടുത്ത് ബാബുവിന്റെ തലക്ക് അടിച്ച ശേഷം ഓടിപ്പോകാന്‍ ശ്രമിക്കുകയും ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ അഖിലിനെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക