ഇടുക്കി: വിനോദസഞ്ചാരികളുടെ വാന്‍ മറിഞ്ഞ് രാജാക്കാട് കുത്തുങ്കലില്‍ ഉണ്ടായ അപകടത്തിൽ കുട്ടിയുൾപ്പെടെ രണ്ട് മരണം. പരിക്കേറ്റ രണ്ടുപേർ ഗുരുതരാവസ്ഥയിലുമാണ്. മരണപ്പെട്ടത് തമിഴ്നാട് സ്വദേശിയായ റെജീന(35), സംഘത്തിനൊപ്പമുണ്ടായിരുന്ന പത്ത് വയസുകാരിയായ പെണ്‍കുട്ടി എന്നിവരാണ്. സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയ പരിക്കേറ്റ രണ്ടുപേരുടെ അവസ്ഥ ഗുരുതരമാണ്. ഉടൻ തന്നെ ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതായിരിക്കും. രാവിലെ ഒമ്പതോടെയുണ്ടായ അപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കി. സ്ഥലത്തെത്തിയ പോലീസ് നടപടികൾ സ്വീകരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക