Sunday, 28 April 2024

മേ​യ് ഒ​ന്നു മു​ത​ൽ വേ​ണാ​ട്‌ എ​ക്‌​സ്‌​പ്ര​സ് എ​റ​ണാ​കു​ളം സൗ​ത്തി​ൽ എ​ത്തി​ല്ല

SHARE


കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം - ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് മേ​യ് ഒ​ന്നു മു​ത​ൽ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ല്ല. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്ന് എ​റ​ണ​കാ​ളം നോ​ർ​ത്ത് സ്റ്റേ​ഷ​ൻ വ​ഴി ഷോ​ർ​ണൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.  താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ത്ത് സ്റ്റേ​ഷ​ൻ ഒ​ഴി​വാ​ക്കി എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ൽ മാ​ത്രം നി​ർ​ത്തി​യാ​കും സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സൗ​ത്ത് സ്റ്റേ​ഷ​ൻ ഒ​ഴി​വാ​ക്കു​മ്പോ​ൾ എ​റ​ണാ​കു​ളം നോ​ർ​ത്ത് ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ വേ​ണാ​ട് എ​ക്സ്പ്ര​സ് നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തേ​ക്കാ​ൾ മു​പ്പ​ത് മി​നി​റ്റ് മു​ന്പ് എ​ത്തും.   തി​രി​ച്ചു​ള്ള യാ​ത്ര​യി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ എ​ല്ലാ സ്റ്റേ​ഷ​നി​ലും പ​തി​ന​ഞ്ച് മി​നി​റ്റ് നേ​ര​ത്തെ​യെ​ത്തും.

ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള പു​തു​ക്കി​യ സ​മ​യം:

എ​റ​ണാ​കു​ളം നോ​ർ​ത്ത്: രാ​വി​ലെ 9.50,
ആ​ലു​വ: 10.15,
അ​ങ്ക​മാ​ലി: 10.28,
ചാ​ല​ക്കു​ടി: 10.43,
ഇ​രി​ങ്ങാ​ല​ക്കു​ട: 10.53,
തൃ​ശൂ​ർ:11.18,
വ​ട​ക്കാ​ഞ്ചേ​രി: 11.40,
ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ 12.25. 

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലെ സ​മ​യ​ക്ര​മം:

 എ​റ​ണാ​കു​ളം നോ​ർ​ത്ത്: 05.15 പി​എം,
തൃ​പ്പൂ​ണി​ത്തു​റ: 5.37,
പി​റ​വം റോ​ഡ്: 5.57,
ഏ​റ്റു​മാ​നൂ​ർ: 6.18,
കോ​ട്ട​യം: 6.30,
ച​ങ്ങാ​ശേ​രി: 6.50,
തി​രു​വ​ല്ല:7,
ചെ​ങ്ങ​ന്നൂ​ർ: 7.11,
ചെ​റി​യ​നാ​ട്: 7.19,
മാ​വേ​ലി​ക്ക​ര: 07.28,
കാ​യം​കു​ളം: 7.40, 
ക​രു​നാ​ഗ​പ്പ​ള്ളി: 7.55,
ശാ​സ്താം​കോ​ട്ട: 8.06,
കൊ​ല്ലം 8:27,
മ​യ്യ​നാ​ട്: 8.39,
പ​ര​വൂ​ർ: 8.44,
വ​ർ​ക്ക​ല ശി​വ​ഗി​രി: 8.55,
ക​ട​യ്ക്കാ​വൂ​ർ: 9.06,
ചി​റ​യി​ൻ​കീ​ഴ്: 9.11,
തി​രു​വ​ന​ന്ത​പു​രം പേ​ട്ട:9.33,
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ: 10. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user