കോട്ടയം: തെരഞ്ഞെടുപ്പാണ് , വോട്ട് ചെയ്യാന്‍ മറക്കരുത്, മിഠായി പിന് ചെയ്ത കാര്‍ഡ് കൈമാറി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നാഗമ്പടം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അഭ്യര്‍ഥന. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരോടും ബസുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാരോടും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മറക്കരുതെന്ന് കളക്ടർ അഭ്യര്‍ഥിച്ചു. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം പരിപാടി നടപ്പാക്കിയത്. സ്റ്റാന്‍ഡില്‍ കാത്തുകിടന്ന ബസില്‍ കയറിയ ജില്ലാ കളക്ടര്‍ യാത്രക്കാര്‍ക്ക് മിഠായി പിന് ചെയ്ത കാര്‍ഡുകള്‍ കൈമാറി. സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മധുരം നല്കി. കുട്ടികള്‍ക്കും മധുരം നല്കിയ കളക്ടര്‍ വീട്ടിലുള്ള മുതിര്‍ന്നവരോട് നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, ബസ് ഉടമാ പ്രതിനിധികളായ ജാക്സണ് സി. ജോസഫ്, കെ.എസ്. സുരേഷ്, ടി.യു. ജോണ്‍, വിനോജ് കെ. ജോര്‍ജ്, പി.വി. ചാക്കോ പുല്ലത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക