കൊച്ചി: ജിയോയുടെ പരിമിതകാല ഓഫര്‍ ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചു. 2 മാസത്തെ അണ്‍ലിമിറ്റഡ് 234 രൂപ പ്ലാന്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ 2 മാസം കൂടി സൗജന്യമായി നേടാൻ സാധിക്കും. ഈ പ്ലാൻ പുതിയതോ അല്ലെങ്കില്‍ നിലവിലുള്ളതോ ആയ ജിയോ സിമ്മില്‍ ലഭ്യമാകുന്നതാണ്. 2 മാസത്തെ സൗജന്യസേവനം ജിയോ ഭാരത് ഫോണുകളില്‍ മാത്രമാണ് ലഭ്യമാകുക. ഏത് നെറ്റ് വര്‍ക്കിലേക്കും 234 രൂപ അടിസ്ഥാന പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസേന 500 എം.ബി. ഡാറ്റ, 28 ദിവസം 300 എസ്.എം.എസ്. എന്നിവ ലഭിക്കും. പ്ലാനിൻ്റെ വാലിഡിറ്റി 56 ദിവസമാണ്. ഈ പ്ലാനിൽ അധിക 56 ദിവസങ്ങൾ കൂടി പുതിയ ജിയോ ഫോണിൽ ലഭിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക