കൊച്ചി: സംസ്ഥാനത്തെ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് രംഗത്ത്. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകള്‍ നേരത്തെ സ്വീകരിച്ചിരുന്നു. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുശേഷം ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയവരെ യാതൊരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക