പത്തനംതിട്ട: കെ.എസ്.ഇ.ബി. ഓവര്‍സിയറെ മർദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിൻ്റെ പേരിലാണ് എഴുമറ്റൂർ സ്വദേശികളായ നാലുപേർക്കെതിരെ പോലീസ് കേസെടുത്തത്. കേസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്. മർദനമേറ്റത് പത്തനംതിട്ട വായ്പൂര് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിന്‍സന്റ് രാജിനാണ്. രണ്ട് ദിവസമായിട്ടും കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിൻ്റെ പേരിൽ ഇയാളെ ഓഫീസിൽ കയറി തല്ലുകയായിരുന്നു. കൂടാതെ, ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിന് കാരണമായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക