Saturday, 27 April 2024

അതികഠിനമായ ചൂടിലും ഏഴ് ജില്ലകളിലുള്ളവർക്ക് ആശ്വാസം; ഇന്നും നാളെയും മഴ പെയ്തേക്കും

SHARE

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴയ്‌ക്ക് സാദ്ധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൊടും വേനലിൽ ആശ്വാസമായി മഴ പെയ്യാൻ  സാദ്ധ്യതയുള്ളത്. ഈ ജില്ലകളിൽ നാളെയും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. അതേസമയം, മറ്റ് ഏഴ് ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ സാദ്ധ്യത പോലുമില്ലെന്നാണ് നൽകുന്ന പ്രവചനം.

അതേസമയം, കള്ളക്കടൽ പ്രതിഭാസം കാരണം കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ 28ന് രാവിലെ 2.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user