Thursday, 18 April 2024

ലോറിയിടിച്ച് സിഗ്നൽ ലൈറ്റ്തകർന്നു; എംസി റോഡിൽ ഗതാഗത കുരുക്ക്

SHARE



ളായിക്കാട് ∙ ബൈപാസ് ജംക്‌ഷനിലെ സിഗ്നൽ ലൈറ്റ് തകർന്നതിനെത്തുടർന്ന് എംസി റോഡിൽ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം രാത്രി കോട്ടയം ഭാഗത്ത് നിന്നു നിയന്ത്രണംവിട്ടെത്തിയ ഇതരസംസ്ഥാന ലോറിയിടിച്ചാണ് സിഗ്നൽ ലൈറ്റ് തകർന്നു വീണത്. ലൈറ്റ് സ്ഥാപിച്ചിരുന്ന ഡിവൈഡറുകളും തകർന്നു. പിന്നാലെ എത്തിയ കെഎസ്ആർടിസി ബസും ഡിവൈഡറിന്റെ ഭാഗത്തേക്ക് ഇടിച്ചു കയറി.അപകടത്തെ തുടർന്ന് ഇവിടുത്തെ സിഗ്നൽ സംവിധാനം പൂർണമായും നിലച്ചു.  ഇന്നലെ പല സമയങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. നിലവിൽ ഒരു ഹോംഗാർഡിന്റെ സേവനം ജംക്‌ഷനിലുണ്ടെങ്കിലും അത് അപര്യാപ്തമാണ്. കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി 7 വർഷം മുൻപ് കെൽട്രോണിന്റെ ചുമതലയിലാണ് ഹൈബ്രിഡ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ഏതാനും മാസങ്ങൾക്കും മുൻപും വാഹനം ഇടിച്ച് സിഗ്നൽ തകരാറിലായിരുന്നു. ജംക്‌ഷനിലെ ഡിവൈഡറുകളും വാഹനങ്ങൾ ഇടിച്ച് തകർന്നിരിക്കുകയാണ്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user