ആലപ്പുഴ : ആലപ്പുഴ,എറണാകുളം ജില്ലകളിലായി മയക്കുമരുന്നുൾപ്പടെ 24 കേസുകളിൽ പ്രതിയായ സ്റ്റേഡിയം വാർഡിൽ, ഉമ്മാപറമ്പിൽ സച്ചിൻ സുരേഷിനെ (26) ഒന്നരക്കിലോ കഞ്ചാവുമായി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആലപ്പുഴ എക്‌സൈസ് നാർക്കോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാൾ മയക്ക്മരുന്ന് വ്യാപാരത്തിനായാണ് ആലപ്പുഴയിൽ എത്താറുള്ളത്. സി.ഐ മഹേഷ്, എ. ഇ. ഐ പ്രസന്നൻ പി.ഒ ഓംകാർനാഥ്, റെനി , സി.ഇ.ഒ ദിലീഷ്, രംജിത്ത്, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക