തെന്മല : തെന്മലയില് വയോധികനെ ആക്രമിച്ച പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നാഗമല ടീ ഫാക്ടറിക്ക് സമീപമുള്ള ലയത്തില്‍ താമസിക്കുന്ന സോളമ(55) നെയാണ് ഇന്നലെ രാവിലെ പുലി ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ സോളമനെ ആശുപത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനപാലകര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് സോളമനെ ആക്രമിച്ചതിന് ഇരുനൂറ്റിയമ്പതോളം മീറ്റര്‍ ദൂരത്തായി പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുവയസ് പ്രായം വരുന്ന പെണ്‍പുലിയെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് സതേണ്‍ സര്‍ക്കിള്‍ സിസിഎഫ്, തെന്മല ഡിഎഫ്ഒ, തെന്മല റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഫോറസ്റ്റ് വെറ്റിനററി സര്‍ജന്റെ നേതൃത്വത്തില്‍ പുലിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട് .
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക