ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പു ദിവസം പോളിംഗ് കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയോഗിക്കപ്പെട്ട അങ്കണവാടി ജീവനക്കാരെ കൃത്യം ചെയ്യാന്‍ അനുവദിക്കാതെ ഇറക്കിവിട്ട പോലീസ് നടപടിയില്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന് ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. കൂടാതെ സംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് യൂണിയന് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതിയും നല്കി. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് കേന്ദ്രങ്ങളില്‍ ശുചീകരണത്തിനായി എത്തിയ അങ്കണവാടി ജീവനക്കാരെയാണ് പോലീസ് യാതൊരുകാരണവും കൂടാതെ ഇറക്കിവിട്ടതെന്ന് യൂണിയന് ഏരിയ സെക്രട്ടറി രജിതകുമാരി, സിഐടിയു ചെങ്ങന്നൂര്‍ ഏരിയ പ്രസിഡന്റ് വി.കെ. വാസുദേവന്‍, സെക്രട്ടറി എം.കെ. മനോജ് എന്നിവര്‍പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക