പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മാല മോഷണ ശ്രമത്തിനിടെ തമിഴ്നാട് സ്വദേശികളായ സഹോദരിമാരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മധുര വിനോബജി നഗറിലെ സല്‍വി (40), മീര (33) എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്. ആശുപത്രിയിലേക്ക് വരുന്ന കുട്ടികളുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. സിസിടിവി പരിശോധിച്ചതില്‍ സ്ത്രീകള്‍ മാല പൊട്ടിക്കാന്‍ ശ്രമം നടത്തുന്നതു കണ്ടതിനെ തുടര്‍ന്ന് മോഷണ ശ്രമത്തിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ മുമ്പും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പെരിന്തല്‍മണ്ണ എസ്എച്ച്ഒ കിരണ്‍ അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവതികളെ റിമാന്‍ഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക