കടുത്തുരുത്തി: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുടങ്ങിയ മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത് റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. റോഡ് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയുമായി എംഎല്‍എ ഇടപെട്ടുണ്ടാക്കിയിരിക്കുന്ന ധാരണയനുസരിച്ചു റോഡിന്റെ ആദ്യ ലെയര്‍ ടാറിംഗ് ജോലികള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്. ഇതിനുവേണ്ടി മുട്ടുചിറ മുതല്‍ ആയാംകുടി മലപ്പുറം പള്ളിത്താഴം വരെ റോഡിലെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. കടുത്തുരുത്തി - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഉന്നതനിലവാരത്തില്‍ 117 കോടി രൂപ വിനിയോഗിച്ചു നടത്തുന്ന റോഡ് വികസനം നിലച്ചിട്ട് മാസങ്ങളായിരുന്നു. മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത്-വടയാര്‍- കല്ലാട്ടിപ്പുറം, തലയോലപ്പറമ്പ് ചന്തപ്പാലം-വെട്ടിക്കാട്ടുമുക്ക്-വെള്ളൂര്‍-മുളക്കുളം വരെയുള്ള 22.4 കിലോമീറ്റര്‍ ദൂരം വരുന്ന കെഎസ്ടിപി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിക്കുന്നത്. ചെയ്ത ജോലിയുടെ പണം പോലും നല്കാത്തതുമൂലം പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ചു കരാറുകാരന് പൊതുമരാമത്ത് വകുപ്പിനു കത്ത് നല്‍കിയിരുന്നു. ഇന്നിട്ടും നടപടിയുണ്ടാവാതെ വന്നതോടെയാണ് മുട്ടുചിറ - മുളക്കുളം റോഡ് നിര്‍മാണം മുടങ്ങിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക